കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്ത് പോലീസ്. കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ള 20 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊയിലാണ്ടി ആർ ശങ്കർ എസ്എൻഡിപി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. അമലിനോട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കുള്ള വ്യക്തി വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
25ഓളം പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് അമൽ പരാതി നൽകിയിരിക്കുന്നത്. മകൻ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയതിന് ശേഷമാണ് വിവരം അറിഞ്ഞതെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമലിന് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ അമലിനെ എസ്എഫ്‌ഐ പ്രവർത്തകർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തിൽ പരിക്കേറ്റെന്നാണ് അവർ ഡോക്ടർമാരോട് പറഞ്ഞത് എന്നും അമൽ വ്യക്തമാക്കി.
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ എസ്എഫ്‌ഐക്കാരുടെ ക്രുര മർദ്ദനത്തിന് ഇരയാകേണ്ടി വന്ന നിരവധി പേരുടെ അനുഭവങ്ങളാണ് പുറത്ത് വരുന്നത്. കോളേജുകളിലുള്ള എസ്എഫ്‌ഐ നരനായാട്ടിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post