ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം പൂർത്തിയായി. വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു ഫാമിലി എന്റർടൈനറാണ്. നിഖില വിമലാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഐവിഎഫ് സ്‌പെഷ്യലിസ്റ്റായ ഒരു ഡോക്ടർ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയും ആ പ്രശ്‌നങ്ങളെ നേരിടാൻ അയാൾ കണ്ടെത്തുന്ന വഴികളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. വ്യത്യസ്തമായൊരു കഥാപത്രത്തെയാണ് ഉണ്ണി മുകുന്ദൻ ‘ഗെറ്റ് സെറ്റ് ബേബി’യിൽ അവതരിപ്പിക്കുന്നത്. കരുത്തുറ്റ ഒരു കഥാപാത്രമാണ് നിഖിലയുടേത്. ശ്യാം മോഹൻ, ജോണി ആന്റണി, മീര വാസുദേവ്, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അഭിരാം, തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
വൈവി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സിഎസാണ് നിർവഹിച്ചിരിക്കുന്നത്. സ്‌കന്ദ സിനിമാസും കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസുമാണ് ചിത്രത്തിന്റെ നിർമ്മാണം. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം.
Discussion about this post