തിരുവനന്തപുരം: ബിജെപി അംഗത്വം സ്വീകരിച്ച പദ്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.വിമാനത്താവളത്തിൽ ബി ജെ പി പ്രവർത്തകർ ഗംഭീര സ്വീകരണം നൽകും. തുടർന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം
തൃശൂരിൽ സുരേഷ് ഗോപിക്കായി പദ്മജ പ്രചാരണത്തിനിറങ്ങുമെന്നും സഹോദരനായ കെ കരുണാകരനാണ് തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുക. ഇന്നലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിന് കോൺഗ്രസ് മുതിർന്നത്.
തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിർത്തും.
Discussion about this post