മലപ്പുറം; മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് നതാവ് പികെ കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും അദ്ദേഹം മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കൽപിക്കില്ല. പിതാക്കൻമാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കൾ സ്വീകരിച്ചാൽ അതിനെ ജനം ഉൾകൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകൾ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകൾ ഉണ്ടാവില്ല. കൊണ്ടുപോകുന്നവർക്ക് കാര്യവുമുണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post