തൃശൂർ : തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവർ ഷെമീർ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുരേഷ് ഗോപി പച്ചയായ മനുഷ്യനാണെന്നും ശുദ്ധമനസ്സുള്ളയാളാണെന്നും ഷെമീർ പറയുന്നു. നോമ്പുകാലത്ത് തനിക്ക് ഉണ്ടാകാറുളള അനുഭവവും ഷെമീർ പങ്കുവെയ്ക്കുന്നുണ്ട്.
‘നോമ്പ് സമയത്ത് ദൂരെ യാത്രചെയ്യുമ്പോൾ, നോമ്പ് മുറിപ്പിക്കാൻ വേണ്ടി ഏതെങ്കിലും പള്ളി കണ്ടാൽ അങ്ങോട്ട് കയറ്റാൻ പറയും. നോമ്പ് മുറിച്ച് നിസ്‌കരിച്ചിട്ട് വരാൻ പറയും. അത്രയും നേരം സാർ കാത്തിരിക്കും. അടുത്തുള്ള ഹോട്ടലിൽ കയറ്റി ആഹാരം വാങ്ങിത്തരും. നിസ്‌കരിക്കാനും എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിത്തരും. പണ്ടുമുതലേ ഇതിലൊക്കെ നല്ല ആദരവാണ്.’- ഷെമീർ പറഞ്ഞു.
ഇരുപത് വർഷത്തിലേറെയായി സുരേഷ് ഗോപിയുടെ ഡ്രൈവറാണ് ഷെമീർ. രാഷ്ട്രീയമാകുമ്പോൾ ശത്രുക്കൾ ഉണ്ടാകുമെന്നും സാറിനെ ജയിപ്പിച്ചെടുക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് ഷെമീർ പറഞ്ഞു.
Discussion about this post