പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തി. പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ജില്ലയിലെത്തിയത്. ഷർട്ടും മുണ്ടും ഉടുത്ത് പാരമ്പരാഗത വേഷത്തിലാണ് പ്രധാനമന്ത്രി എത്തിത്തിയത്.
വേദിയിലെത്തിയ അദ്ദേഹത്തെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. ഓണവില്ല്, നടരാജ വിഗ്രഹം, എന്നിവയുൾപ്പെടെയുള്ള കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നുന്ന ഉപഹാരങ്ങൾ ബിജെപി നേതാക്കൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. മലയാളത്തിലാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് മോദി കേരളത്തിെലത്തുന്നത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാെലയാണ് മോദി പത്തനംതിട്ടയിലെത്തിയത്.
Discussion about this post