എറണാകുളം: ബോളിവുഡിൽ നിന്നും വന്ന ഓഫർ വേണ്ടെന്ന് വയ്ക്കാനുള്ള കാരണത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. സെക്‌സ് കോമഡികളിൽ നായകനാകാന്‍ തനിക്ക് ബോളിവുഡിൽ നിന്നും ഓഫർ ഉണ്ടായിരുന്നു. എന്നാൽ അത്തരം സിനിമകളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ല. ആര്‍മി പ്രമേയമാകുന്ന ഒരു സിനിമയിൽ നായകനാവുന്നുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും താരം വെളിപ്പെടുത്തി.
ജയ്ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എപ്രിൽ 11നാണ് ചിത്രത്തിന്റെ റിലീസ്. മഹിമാ നമ്പ്യാർ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ശങ്കർ ശർമയാണ് സംഗീതം നിർവഹിക്കുന്നത്.
ഗന്ധർവ ജൂനിയർ എന്ന ചിത്രവും ഉണ്ണി മുകുന്ദന്റേതായി ഒരുങ്ങുന്നുണ്ട്. ഫാന്റസി ഴോണർ ചിത്രമായിരിക്കും ഗാന്ധർവ ജൂനിയർ. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിഷ്ണു അരവിന്ദാണ്. പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്നാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
Discussion about this post