സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധ പുലർത്തുന്ന നടിയാണ് സാമന്ത. താരത്തിന്റെ ഓ ബേബി, സൂപ്പർ ഡീലക്‌സ് തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയമാണ് നേടിയത്. ഫാമിലി മാൻ എന്ന സീരീസിലും വേഷമിട്ടതോടെ ഇവരുടെ കരിയർ മൂല്യം കുതിച്ചുയർന്നു.
എന്നാൽ വിജയങ്ങൾക്കൊപ്പം അപ്രതീക്ഷിതവും വേദനാജനകവുമായ ചില വെല്ലുവിളികൾ നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2021 ലാണ് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ ബന്ധം സാമന്ത അവസാനിപ്പിക്കുന്നത്. വേർപിരിയലിന്റെ വിഷമ ഘട്ടം മറികടക്കുന്നതിനിടെയാണ് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സാമന്തയെ ബാധിച്ചത്. രോഗത്തിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.
ഇപ്പോഴിതാ അസുഖത്തെക്കുറിച്ച് തുറന്ന് പറയേണ്ടി വന്ന സാഹചര്യത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത. ഒരു സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് സാമന്ത രോഗവിവരം വെളിപ്പെടുത്തിയത്. അസുഖത്തെ പറ്റി തുറന്നു പറയാൻ നിർബന്ധിതയാകുകയായിരുന്നെന്ന് താരം പറയുന്നു.
വുമൺ സെൻട്രിക്ക് ആയിട്ടുള്ള സിനിമയായിരുന്നു അത്. ആ സമയം തന്റെ ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നു. സിനിമ പ്രൊമോട്ട് ചെയ്യണമെന്ന് നിർമാതാക്കൾ നിർബന്ധം പിടിച്ചു. അതിനാൽ, തന്നെ ഒരു ഇന്റർവ്യൂ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ, അമിത ഡോസുകളുള്ള മരുന്നുകൾ കഴിച്ചിരുന്നതുകൊണ്ട് തന്നെ തന്റെ രൂപത്തിൽ പോലും മാറ്റങ്ങൾ വന്നിരുന്നു. എന്തെങ്കിലും ചോയ്‌സ് ഉണ്ടായിരുന്നെങ്കിൽ അസുഖത്തെക്കുറിച്ച് താൻ തുറന്ന് പറയില്ലായിരുന്നു. ഇക്കാര്യം സംസാരിച്ചതിന്റെ പേരിൽ പലരും തന്നെ സിംപതി ക്യൂൻ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.
Discussion about this post