തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് മുൻ കേന്ദ്രമന്ത്രിയും പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. എല്ലാ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യം മോദി സർക്കാർ കേരള ജനതയ്ക്ക് എത്തിച്ച് നൽകിയിട്ടുണ്ട്. ഇക്കുറി എൻഡിഎ സഖ്യം നാന്നൂറിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.
വികസനവും ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ രൂപീകരിച്ച പദ്ധതികളും ഉയർത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് നേരിടുന്നത്. 370 സീറ്റുകൾ ബിജെപി മാത്രം നേടും. എൻഡിഎ സഖ്യം നാനൂറിന് മുകളിൽ സീറ്റുകൾ നേടും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇന്ന് ഇവിടെ ആരും പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സർക്കാർ വീണ്ടും ഭരണ തുടർച്ച നേടും. ഈ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാകും.ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ നരേന്ദ്ര മോദി കേരളീയർക്ക് എത്തിച്ചെന്നും പ്രകാശ് ജാവ്‌ദേക്കർ കൂട്ടിച്ചേർത്തു.
1.5 കോടി പേർക്ക് സൗജന്യ അരി, 50 ലക്ഷം യുവാക്കൾക്കും സ്ത്രീകൾക്കും മുദ്ര ലോൺ, 35 ലക്ഷം കർഷകർക്ക് കിസാൻ സമ്മാൻ പദ്ധതി, 4 ലക്ഷം സൗജന്യ എൽപിജി കണക്ഷനുകൾ, 20 ലക്ഷം കുടുംബങ്ങൾക്ക് ജൽ ജീവൻ വാട്ടർ കണക്ഷൻ എന്നിവ ആളുകൾക്ക് ലഭ്യമാക്കി. ലോകത്തിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ.അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ ആണ്
ഇടത് വലത് മുന്നണികൾക്ക് ഇനി ഭാവിയില്ല. ഇരു പാർട്ടികളും ബംഗാൾ 30 വർഷം വീതം ഭരിച്ചു. ഇപ്പോൾ ബംഗാൾ നിയമസഭയിൽ അവർ വട്ടപൂജ്യമാണ്. ഭാവിയിൽ കേരളത്തിലും ഇതേ അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post