തിരുവനന്തപുരം; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണു ഗോപാൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ ലീഡറുടെ വിശ്വസ്തനും ബിജെപിയിലേക്ക്. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ.
പത്മജ വേണുഗോപാലിന് പിന്നാലെ പദ്മിനി തോമസ് കോൺഗ്രസ് വിട്ടിരുന്നു.തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയിൽ ചേരുന്നിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ കൊഴുക്കുന്നതിനിടെ മുൻനിര നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. അണികൾക്കിടയിലും ഈ അടിക്കടിയുള്ള കൂറ് മാറ്റം ചർച്ചയാവുന്നുണ്ട്.
Discussion about this post