തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശവുമായി സ്പീക്കർ എഎൻ ഷംസീർ. വാർത്തകൾ ബ്രേക്ക് ചെയ്യാൻ വേണ്ടി മാദ്ധ്യമങ്ങൾ മത്സരിക്കുമ്പോൾ മറ്റൊരാളുടെ മനസ് ബ്രേക്ക് ചെയ്യാൻ പാടില്ല എന്ന് സ്പീക്കർ പറഞ്ഞു. നിയമസഭ മാദ്ധ്യമ അവാർഡ് 2023 പുരസ്‌കാരവിതരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങൾ ബ്രേക്കിങ്ങിന്റെ പുറകെയാണ്. തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം പ്രചരിപ്പിക്കണമെന്ന ഇടപെടൽ ഉണ്ടാകുന്നുണ്ട്.ഇക്കാര്യത്തിൽ കോർപ്പറേറ്റുകൾ സമ്മർദ്ദം ചെലുത്തുന്നു.അതിന് മാദ്ധ്യമപ്രവർത്തകർ വിധേയമാകരുത് എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്ക് മാറ്റം വരുത്താൻ ആർക്കും സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post