തിരുവനന്തപുരം; കോൺഗ്രസിൽ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലായ്മയും അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ വേണുഗോപാൽ.തൻറെ മാതാപിതാക്കളെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ സ്വഭാവം മാറുമെന്ന് പത്മജ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുലിന് മുന്നറിയിപ്പ് നൽകി.
നിലവിലെ നേതാക്കന്മാർ മാറാതെ കോൺഗ്രസ് ഗതി പിടിക്കില്ലെന്ന് പറഞ്ഞ പത്മജ വാർധക്യം പിടിച്ച യൂത്ത് കോൺഗ്രസുകാരെയാണ് ഇതുവരെ കണ്ടതെന്ന് പരിഹസിച്ചു. ഇനി കോൺഗ്രസിലേക്ക് ഒരു തിരിച്ചുപോക്കുണ്ടാകില്ല’
ബിജെപി വളരെ അച്ചടക്കമുള്ള പാർട്ടിയാണ്. ബിജെപിയിൽ വന്ന് ആരും തൻറെ സമാധാനം കെടുത്തരുത്. താൻ മൂന്ന് കൊല്ലം മുൻപ് രാജി കത്ത് എഴുതി വച്ച ആളാണെന്ന് അവർ വ്യക്തമാക്കി. അച്ഛനിൽ കണ്ട സ്നേഹമാണ് മോദിയെ ആരാധിക്കുന്നത്. കോൺഗ്രസ് പാർട്ടി നിൽക്കുന്നത് കൽക്കരിവണ്ടിയിലാണെന്ന് പത്മജ കൂട്ടിച്ചേർത്തു













Discussion about this post