പത്തനംതിട്ട : ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ കുട്ടിക്ക് ആണ് മർദ്ദനമേറ്റത്.
തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിന് എതിരെയാണ് പരാതി ഉയർന്നത്. ശരീരമാസകലം മർദ്ദനമേറ്റപാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കുട്ടിക്ക് മർദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പോലീസിനും ചൈൽഡ് ലൈനും പരാതി നൽകി.
Discussion about this post