എറണാകുളം: മലയാറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ തീർത്ഥാടകർ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായി എത്തിയതാണ് ഇവർ.
ഉച്ചയോടെയായിരുന്നു സംഭവം. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ ആയിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. ഇവർക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. എന്നാൽ കുളിക്കുന്നതിനിടെ മണിയും റൊണാൾഡും മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് ഫയർഫോഴ്സും നാട്ടുകാരും ചേർന്നായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചത്.
Discussion about this post