തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. ദമ്പതികളായ നവീനും ദേവിയും കഴിഞ്ഞ മാസം 17നാണ് വീട്ടില്‍ നിന്നും പോയതെന്ന് നാട്ടുകാര്‍ പറയുന്നു. ബ്ലാക്ക് മാജിക് നടത്തുന്ന സംഘടനയില്‍ ഇരുവരും അംഗങ്ങൾ ആയിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
13 വര്‍ഷങ്ങളായി ഇരുവരും വിവാഹിതരായിട്ട്. രണ്ടു പേരും ആയുര്‍വേദ ഡോക്ടര്‍മാര്‍ ആയിരുന്നു. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിലാണ് നവീന്‍ പഠിച്ചത്. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ ആയെങ്കിലും കുട്ടികൾ വേണ്ടെന്ന തീരുമാനത്തില്‍ ആയിരുന്നു ഇരുവരും. പുനര്‍ജ്ജനി എന്ന സംഘടനയില്‍ അംഗങ്ങൾ ആയിരുന്നു ഇരുവരും. ഈ സംഘടന വഴിയാണ് ഇവർ അരുണാചലിലേക്ക് പോയതെന്നും നാട്ടുകാര്‍ പറഞ്ഞു.
കോട്ടയം സ്വദേശികളായ നവീൻ , ദേവി എന്നി ദമ്പതികളും സുഹൃത്തായ ആര്യയുമാണ് മരിച്ചത്. അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
മരണപ്പെട്ട ആര്യ തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ്. കഴിഞ്ഞ മാസം 27 ന് ആര്യയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭർത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വന്നത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകൾ ഉണ്ടായിരുന്നു. ശരീരം മുഴുവന്‍ വരഞ്ഞ് രക്തം വാര്‍ന്ന് ഇതിൽ നിന്ന് രക്തം വാർന്നാണ് മൂന്ന് പേരും മരിച്ചത്.
Discussion about this post