ലോസ്എയ്ഞ്ചൽസ്: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ ലോസ്എയ്ഞ്ചൽസിലെ ആഡംബര ഭവനം താരദമ്പതികൾക്ക് വിറ്റതായി റിപ്പോർട്ട്. പ്രമുഖ ഹോളിവുഡ് താരജോഡികളായ ബെൻ അഫ്‌ലെക്കിനും ജെനിഫർ ലോപ്പസിനുമാണ് ഇഷ തന്റെ കൊട്ടാരം വിറ്റത്. 500 കോടിക്കാണ് ഭവനം വിറ്റതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2022ൽ തന്റെ ഗർഭകാലം ഇഷ ചിലവഴിച്ചത് ഈ കൊട്ടാരത്തിലാണ്. ഇഷയുടെ അമ്മയായ നിത അംബാനിയും ഇഷയ്‌ക്കൊപ്പം ഈ കാലയളവിൽ ഇവിടെ ചിലവഴിച്ചിരുന്നു.
അഞ്ച് വർഷമായി ഈ ആഡംബര ഭവനം വിൽപ്പനയ്ക്കായി പൊതുവിപണിയിൽ ഉണ്ടായിരുന്നു. 12 കിടപ്പ് മുറികളും 24 ബാത്ത്‌റൂമുകളുമുള്ള ഈ മാളികയിൽ 155 അടി ഇൻഫിനിറ്റി പൂൾ, സലൂൺ, ജിം, സ്പാകൾ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ ഉണ്ട്. ബെവർലി ഹിൽസ് ഏരിയയിൽ 5.2 ഏക്കറിൽ പരന്നുകിടക്കുന്ന ഈ കൊട്ടാരം ഇനി ബെൻ അഫ്‌ലെക്കിനും ജെനിഫർ ലോപ്പസിനും സ്വന്തമാണ്. നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ബെൻ അഫ്‌ലെക്ക്. നടിയും പാട്ടുകാരിയുമാണ് ജെനിഫർ ലോപ്പസ്.
Discussion about this post