ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി. ആറ് മാസമായി കാൻസറിനോട് പോരാടുകയാണ്. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും സുശീൽ മോദി വ്യക്തമാക്കി. എക്‌സിലൂടെയാണ് അദ്ദേഹം തന്റെ രോഗവിവരം വെളിപ്പെടുത്തിയത്.
‘കഴിഞ്ഞ ആറ് മാസമായി കാൻസറിനോട് പോരാടുകയാണ്. ജനങ്ങളോട് ഇതിനെ കുറിച്ച് പറയാൻ സമയമായെന്ന് ഇപ്പോൾ തോന്നുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എനിക്ക് മത്സരിക്കാൻ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രാജ്യത്തോടും ബിഹാറിനോടും പാർട്ടിയോടും എന്നും നന്ദിയുള്ളവനായിരിക്കും’- സുശീൽ മോദി എക്‌സിൽ കുറിച്ചു.
2017- 2020 കാലഘട്ടത്തിൽ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു സുശീൽ മോദി. 2020ൽ ലോക് ജനശക്തി പാർട്ടി അദ്ധ്യക്ഷൻ രാം വിലാസ് പസ്വാൻ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് എതിരില്ലാതെയാണ് ബിഹാറിൽ നിന്നും സുശീൽ മോദി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.













Discussion about this post