എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള പക കൊണ്ടെന്ന് പ്രതി ഷാഹുൽ അലി. തെളിവെടുപ്പിനായി മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. െതളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലപ്പെട്ട സിംനയോട് ഷാഹുൽ പല തവണ പ്രണായാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ, ഇത് യുവതി നിരസിച്ചു. സിംനയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന സംശയവും കൊലയ്ക്ക് കാരണമായെന്ന് ഷാഹുൽ മൊഴി നൽകി.
ഞായറാഴ്ച്ച സിംന ആശുപത്രിയിൽ എത്തിയെന്ന് ഉറപ്പായതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും ഷാഹുൽ പോലീസിനോട് പറഞ്ഞു. സിംനയെ കുത്താനുപയോഗിച്ച കത്തി വാങ്ങിയ കടയിലും വാഹനം പാർക്ക് ചെയ്ത സ്ഥലത്തുമെല്ലാം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിംനയെ കുത്തുന്നതിനിടയിൽ കൈകൾക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖെപ്പടുത്തി.













Discussion about this post