കോട്ടയം; കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയിൽ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തി വച്ചു. മൈക്ക് സ്റ്റാൻഡ് ശരിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പിന്നീട് പ്രസംഗം തുടർന്നത്. തലയോല പറമ്പിലാണ് കൺവെൻഷൻ നടന്നത്.
ഇതിന് മുൻപ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിനിടെ മൈക്ക് തകരാറിലായതും പോലീസ് ഉടമയ്‌ക്കെതിരെ കേസെടുത്തതും വിവാദമായിരുന്നു. വലിയ വിമർശനങ്ങൾ ഉയർന്നതോടെ മുഖ്യമന്ത്രി നേരിട്ട് പ്രശ്‌നത്തിൽ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തുകയും അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി, കേരള പോലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. തുടർന്ന് സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
Discussion about this post