തിരുവനന്തപുരം: വിഷുവിന് പുതുപുത്തൻ നോട്ടുകൾ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടോ…? എങ്കിൽ വഴിയുണ്ട്. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്. പുതിയ കറൻസി ലഭിക്കാനായി രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.
10 രൂപ നോട്ടുകൾക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകൾ മാറ്റിവാങ്ങാൻ ആർബിഐയിൽ സൗകര്യമുണ്ട്.
Discussion about this post