തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു.. ഈ മാസം 19 ലേക്കാണ് മാറ്റിയത്. വിജിലൻസ് കോടതിയാണ് വിധി പറയുക. വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടതി അറിയിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി പരിഗണിച്ചപ്പോഴാണ് വിധി പറയാൻ തീയതി നീട്ടിയത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് കുഴൽനാടന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായത്തിന്റെ പ്രതിഫലമാണ് മാസപ്പടിയായി മകൾ വീണയ്ക്ക് നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.തുടർന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്
Discussion about this post