തൃശൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഇന്നും ഓഫായി. പൊട്ടിച്ചിരിയോടെ മൈക്ക് കേടായതിനെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി മാസപ്പടി വിഷയത്തിലെ ചോദ്യത്തിൽ നീരസം പ്രകടമാക്കുകയും പിന്നാലെ മൈക്ക് ഓഫാക്കി മടങ്ങുകയും ചെയ്തു
മൈക്ക് പിണങ്ങിയപ്പോൾ, എപ്പോഴും ഞാൻ വന്നിരിക്കുമ്പോഴാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”എല്ലായിടത്തും ഞാൻ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷൻ നടക്കുക. അപ്പോൾ നിങ്ങൾക്ക് ഒരു വാർത്തയായി”- മുഖ്യമന്ത്രി പൊട്ടിച്ചിരിയോടെ പറഞ്ഞു. കുറച്ചു നേരത്തിന് ശേഷമാണ് മൈക്ക് ശരിയായത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ടു മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നീരസം പ്രകടിപ്പിച്ചു. കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ മകൾ വീണയിലേക്ക് എത്തുമോ എന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി മറുപടി പറയാതിരുന്നത്. ”ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം” എന്നു പറഞ്ഞ് മൈക്ക് ഓഫാക്കി മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുകയായിരുന്നു.
Discussion about this post