പാലക്കാട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ സ്വദേശി ഹരിദാസൻ ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഹരിദാസനെ വീടിന് സമീപം ബോധരഹിതനായി കാണപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ സൂര്യാഘാതമാണെന്ന് വ്യക്തമാകുകയായിരുന്നു. ഹരിദാസന് ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഇയാൾ മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ വെയിലത്ത് ഇയാൾ കിടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചൂടാണ് പാലക്കാട് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇന്ന് ജില്ലയിലെ താപനില 40 ഡിഗ്രിയിൽ എത്തിയിരുന്നു. വരും ദിവസങ്ങളിലും ജില്ലയിൽ സമാന കാലാവസ്ഥ തുടരും.
Discussion about this post