കണ്ണൂർ: കെ സുധാകരന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടിയുമായി എൽഡിഎഫ്് കൺവീനർ ഇപി ജയരാജൻ. ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്നത് സുധാാകരനാണെന്നും നേരത്തെ ബിജെപിയിൽ ചേരാനായി വണ്ടി കയറി ചെന്നൈയിലെത്തിയ ആളാണ്് അദ്ദേഹമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് അദ്ദേഹത്തെ തിരിച്ചയച്ചത്. ബിജെപിയിലേക്ക് പോകാനായി എത്ര തവണയാണ് സുധാകരൻ ശ്രമം നടത്തിയിട്ടുള്ളത്. ഇതിനായി അമിത് ഷായെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ ബിജൈപി നേതാവ് രാജ തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അദ്ദേഹം മരുന്നു കഴിച്ചില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് താൻ ബിജെപിയിൽ പോകുന്നുവെന്ന് പറഞ്ഞത്. താൻ ദുബായിയിൽ പോയിട്ട് തന്നെ വർഷങ്ങളായെന്നും ജയരാജൻ വ്യക്തമാക്കി.
മന്ത്രിയായപ്പോഴാണ് അവസാനമായി ദുബായിൽ പോയത്. നിലവാരമില്ലാത്തവർ പറയുന്നത് ജനങ്ങൾ വിശ്വസിക്കില്ല. സുധാകരന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ദല്ലാൾ നന്ദകുമാറിനെ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post