എറണാകുളം: കേരളത്തിൽ സുരേഷ് ഗോപിയ്ക്ക് ജയിക്കാൻ അവകാശമില്ലേയെന്ന് അലൻസിയർ. ഗോളം സിനിമയുടെ പ്രത്യേക ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ പ്രതികരണം. ബിജെപിയ്ക്ക് ഇന്ത്യ ഭരിക്കാൻ അധികാരമുണ്ടെങ്കിൽ കേരളത്തിൽ സുരേഷ് ഗോപിയ്ക്ക് ജയിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയ്‌ക്കെന്താ തിരഞ്ഞെടുപ്പിൽ ജയിച്ചു കൂടെ?. അദ്ദേഹം എന്താ ഇന്ത്യൻ പൗരനല്ലേ?. ബിജെപി എന്താ രാജ്യത്തെ നിരോധിത പാർട്ടിയാണോ?. അല്ലാലോ?. അങ്ങനെയെങ്കിൽ പറയാം അദ്ദേഹത്തിന് ജയിക്കാൻ അവകാശം ഇല്ലെന്ന്. എന്നാൽ ബിജെപിയ്ക്ക് ഇന്ത്യ ഭരിക്കാൻ അധികാരം ഉണ്ടെങ്കിൽ സുരേഷ് ഗോപിയ്ക്ക് ജയിക്കാനും അവകാശമുണ്ട്.
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പ് ഉണ്ടായേക്കാം. പക്ഷെ അദ്ദേഹം നല്ല മനുഷ്യനാണ് എന്നത് കാണാതെ പോകരുത്. അദ്ദേഹത്തിന്റെ മനുഷ്യത്വമാണ് വോട്ടുകൾ ആയത്. പിന്നെ കോൺഗ്രസുകാരുടെ പറ്റിക്കലുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
Discussion about this post