ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടണമെന്നതിൽ ആശയക്കുഴപ്പം. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം റായ്ബറേലിയിൽ പ്രഖ്യാപിച്ചിരുന്നത്. ഇത് ചർച്ചയായതോടെ വയനാട് കൈവിടില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരും.യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും.പാർലമെൻററി പാർട്ടി യോഗത്തിന് മുന്നോടിയായി വിശാല പ്രവർത്തക സമിതിയും യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും.
Discussion about this post