എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയ അതിക്ഷേപം നടത്തിയ സംഭവത്തിൽ സത്യഭാമയോട് ഹാജരാകാൻ നിർദേശിച്ച് കോടതി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സത്യഭാമ ഹാജരാകുമ്പോൾ കേസ് പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് കീഴ്‌കോടതിയോട് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
അധിക്ഷപ പരാമർശം നടത്തിയതിന് പിന്നാലെ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ സത്യഭാമയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. എസ്ഇ എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ചാലക്കുടി ഡിവൈഎസ്പിയ്ക്ക് നൽകിയ പരാതി തുടർനടപടിയ്ക്കായി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post