മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റസ്മാന് യുവരാജ് സിംഗിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ക്യാപ്റ്റന്‍ മഹിന്ദ്രസിംഗ് ധോണിയാണെന്ന വിമര്‍ശനവുമായി യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ
രംഗത്തെത്തിയിരുന്നു. അര്‍ബുദരോഗം ഉള്ളപ്പോള്‍ പോലും ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചയാളാണ് തന്റെ മകനെന്നും ുവിയുടെ പിതാവ് പറഞ്ഞു.
യുവരാജിന്റെ പിതാവിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ വിശദീകരണവുമായി യുവരാജ് സിംഗ് തന്നെ രംഗത്തെത്തി. അച്ഛന് വികാരനിര്‍ഭരമായി സംസാരിച്ചതാണെന്ന് യുവി പറഞ്ഞു. ധോണിയ്ക്ക് കീഴില്‍ കളിക്കുന്നത് എന്നും ആസ്വാദ്യകരമായിരുന്നെന്നും യുവരാജ് വിശദീകരിച്ചു.
Discussion about this post