ബംഗളൂരു: കന്നഡ സിനിമയിലെ മിന്നും താരം ദർശൻ തൂഗുദീപയെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു. രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.മൈസൂരിൽ വച്ചാണ് ദർശൻ അറസ്റ്റിലായത്
സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് രേണുകസ്വാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദർശൻറെ പേരു പുറത്തുവന്നത്.
ദർശൻറെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശൻറെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post