തിരുവനന്തപുരം: കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസിന് വേണ്ടി കഠിനമായി ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എയിംസ് എവിടെയാണ് വരുന്നതെന്ന് ജെ പി നദ്ദ പറയുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ടൂറിസം പോലെയല്ല, പെട്രോളിയം വകുപ്പ് എന്നെ ഭയപ്പെടുത്തുന്ന വകുപ്പ്. വിമർശനങ്ങളെ ഭയക്കുന്നില്ല.കേരളത്തിലെ ജനങ്ങൾ തന്ന സ്‌നേഹം എനിക്ക് ഭാരിച്ച ഒരു ഉത്തരവാദിത്വം കൂടിയാണ്. പ്രധാനമന്ത്രി തന്നെ കേരളത്തിലെ ടൂറിസം മേഖലയെ പറ്റി പറഞ്ഞിട്ടുണ്ട്. കേരളമാണ് ഇന്ത്യൻ ടൂറിസത്തിന്റെ പ്രധാന ആകർഷണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി
ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടും അമിത് ഷായോടും സംസാരിക്കും. എന്റെ ആവശ്യങ്ങൾ അറിയിക്കും. എനിക്ക് വേണ്ടുന്ന പിന്തുണ തേടും. ഇതും നടക്കും, അതും നടക്കും. എന്റെ സെറ്റിൽ ഒരു ഓഫീസ് ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി
Discussion about this post