തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നർത്തകി സത്യഭാമ കോടതിയിൽ കീഴടങ്ങി. നേരത്തെ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഇവർ നെടുമങ്ങാട് എസ് സി എസ് ടി കോടതിയിൽ കീഴടങ്ങിയത്.
വിവാദ അഭിഭാഷകൻ ബി എ ആളൂരിനൊപ്പം എത്തിയ സത്യഭാമ, കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
നേരത്തെ ഹർജി തള്ളിയ ഹൈക്കോടതി, സത്യഭാമ ഹാജരാകുന്ന ദിവസം തന്നെ ജാമ്യാപേഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും കീഴ്‌ക്കോടതിയോട് നിർദേശിച്ചിരുന്നു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തീർപ്പാക്കിയാണ് െൈഹക്കോടതി ഈ നർദേശം നൽകിയത്.
കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു ഒരു അഭിമുഖത്തിനിടെ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ പറഞ്ഞത്. എന്നാൽ, പിന്നീട് താൻ തടത്തിയ പരാമർശങ്ങൾ തിരുത്താനും സത്യഭാമ തയ്യാറായിരുന്നില്ല. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സത്യഭാമയ്‌ക്കെതിരെ കേസെടുത്തിരുന്നു. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് അദ്ദേഹം പരാതി നൽകിയത്. തുടർ നടപടികൾക്കായി പരാതി തിരുവന്തപുരം പോലീസിന് കൈമാറുകയായിരുന്നു. എസ് സി എസ് ടി വകുപ്പ് പ്രകാരമാണ് സത്യഭാമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post