സിയോൾ; നോർത്ത് കൊറിയയിലേക്ക് സന്ദർശനം നടത്താനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദ്വിദിന സന്ദർശനത്തിനായാണ് പുടിൻ നോർത്ത് കൊറിയയിൽ എത്തുക. ഇന്ത്യൻ സമയം, ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം നോർത്ത് കൊറിയയിൽ എത്തും.
24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ തലവൻ നോർത്ത് കൊറിയയിൽ എത്തുന്നത്. പ്യോങ്യാങിൽ വച്ചായിരിക്കും കിംഗ് ജോംഗ് ഉന്നും പുടിനുമായുള്ള കൂടിക്കാഴ്ച്ചയെന്നാണ് വിവരം. ഇതിന് മുൻപ് 2000 ത്തിലാ്ണ അവസാനമായി പുടിൻ പ്യോങ്യാങ് സന്ദർശിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ കിംഗ് ജോംഗ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു. നിരവധി തന്ത്ര പ്രധാനമായ മേഖലകളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കും.
സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തര കൊറിയയും ഒപ്പു വച്ചേക്കുമെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു. റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, പുടിന്റെ ഊർജ മേഖലയിലെ പോയിന്റ് മാൻ, ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് എന്നിവരും പുടിനോടൊപ്പം നോർത്ത് കൊറിയൻ സന്ദർശനത്തിനുണ്ടാകും.
Discussion about this post