തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്കും മീനിനും വില കുതിച്ചുയരുന്നു. ട്രോളിംഗ് ഏർപ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് മീൻ വില ഉയരാൻ കാരണം. കടുത്ത ചൂടും നേരം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതോടെ പച്ചക്കറിക്കും തീവിലയായി.
300 മുതൽ 400 രൂപ വരെയാണ് കേരളത്തിൽ ഇപ്പോൾ മത്തിയുടെ വില. പൊതുവെ സാധാരണക്കാരുടെ മീനെന്ന് അറിയപ്പെടുന്ന മത്തിക്കാണ് ഇപ്പോൾ പൊള്ളുന്ന വിലയായിരിക്കുന്നത്. മീൻചാറില്ലാതെ ചോറ് ഇറങ്ങാത്തവർ വിഷമം ഒതുക്കി പച്ചക്കറിയിലേക്ക് തിരിയാമെന്ന് കരുതിയപ്പോൾ അവിടെയും രക്ഷയില്ലാത്ത അവസ്ഥയാണ്.
100 രൂപയാണ് നിലവിൽ ഒരു കിലോഗ്രാം തക്കാളിയുടെ ചില്ലറവില. മുരിങ്ങക്കായയുടെ വില കിലോ 200 രൂപ വരെ വർദ്ധിച്ചിരിക്കുന്നു. കറികളിൽ ഇനി ഇഞ്ചി ഉപയോഗിക്കാമെന്ന ചിന്തയേ വേണ്ടെന്ന രീതിയിലാണ് വില ഉയർന്നിരിക്കുന്നത്. 200 രൂപയാണ് ഇഞ്ചിക്ക് വില. ബീൻസ് 140, കാരറ്റ് 120 എന്നിങ്ങനെയാണ് പച്ചക്കറി വില.
Discussion about this post