തിരുവനന്തപുരം: എരഞ്ഞോളിയിൽ ബോംബ് സ്‌ഫോടനത്തിൽ വൃദ്ധൻ മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വൃദ്ധൻ അല്ലേ മരിച്ചത്, ചെറുപ്പക്കാരൻ അല്ലല്ലോ.. എന്നായിരുന്നു കെ സുധാകരന്റെ പരാമർശം.
കണ്ണൂരിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ പ്രസ്താവന. കണ്ണൂരിലെ സ്‌ഫോടനത്തെ കുറിച്ച് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബോംബുകൾ ഇനിയും പൊട്ടാനുണ്ട്. അപ്പോൾ പ്രതികരിക്കാം. ഇപ്പോൾ വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം, കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി രംഗത്ത് വന്നു. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കാറുണ്ടെന്ന് മരിച്ച വേലായുധന്റെ അയൽവാസി സീന വെളിപ്പെടുത്തി. നേരത്തെയും ഇത്തരത്തിൽ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകർ പോലീസെത്തും മുമ്പ് ബോംബുകൾ എടുത്ത് മാറ്റും ഭയന്നിട്ടാണ് ആരും പുറത്ത് പറയാത്തത് എന്ന് സീന പറഞ്ഞു.
തൊട്ടടുത്തുള്ള പറമ്പിൽ നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പോലീസ് വരുന്നതിന് മുൻപ് സിപിഎം പ്രവർത്തകർ ചേർന്ന് അതെല്ലാം എടുത്തുമാറ്റി? ഭയന്നിട്ടാണ് ഇവിടെയുള്ളവരാരും ഒന്നും പ്രതികരിക്കാത്തത്. ഇപ്പോൾ സഹികെട്ടാണ് തുറന്ന് പറയുന്നത്. ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ജീവിക്കാൻ അനുവധിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷയെന്നും യുവതി പറഞ്ഞു.
Discussion about this post