പാലക്കാട്: ഭാരതപ്പുഴയിൽ വീണ്ടും കന്നുകാലിയെ ചത്ത നിലയിൽ കണ്ടെത്തി. തൃത്താല വെള്ളയാങ്കല്ല് തടയിണയിലാണ് വീണ്ടും പോത്തിന്റെ ജഡം കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. റെഗുലേറ്ററിന് സമീപം ജഡം കണ്ടത്. തുടർച്ചയായി പുഴയിൽ പോത്തുകൾ ജഡം കാണുന്നത് ആളുകളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ ഏഴ് പോത്തുകൾ ആണ് ചത്ത് പൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്തായിരുന്നു ജഡങ്ങൾ കണ്ടത്. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്.
അസഹ്യമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ജഡങ്ങൾ കണ്ടത്. ജഡങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. അതിനാൽ ജഡത്തിൽ പുഴുവരിച്ചിരുന്നു. ഈ കൂട്ടത്തിൽ ചത്ത പോത്തിന്റെ ജഡമാകാം ഇന്ന് കണ്ടത് എന്നാണ് സംശയിക്കുന്നത്. പോത്തുകൾ ചത്തതിന്റെ കാരണം വ്യക്തമല്ല.
Discussion about this post