നമ്മളെല്ലാവരും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. രുചിയ്ക്കും മത്തിനുമായി പാചകത്തിന് ഉപയോഗിക്കുമെങ്കിലും ജാതിക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്.
ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ജാതിക്ക നാരുകളുടെ നല്ലൊരു ഉറവിടമാണ്. ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, കോപ്പർ, മാംഗനീസ്, വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. സന്ധികളുടെയും പേശികളുടെയും വേദനയെ ചികിത്സിക്കാൻ ജാതിക്ക ഉപയോഗപ്രദമാണ്. നീർവീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങൾ എന്നിവയെ ചികിത്സിക്കാനും ജാതിക്ക ഉപയോഗിച്ച് വരുന്നു.വയറിളക്കം, മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ജാതിക്ക. ജാതിക്കയിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും.മസ്തിഷ്കത്തിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ജാതിക്ക. വിഷാദവും ഉത്കണ്ഠയും ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഘടകമായി ഇത് അറിയപ്പെടുന്നു.
ആർത്തവ വേദന ഒഴിവാക്കാൻ സ്ത്രീകൾ ചൂട് വെള്ളത്തിൽ ഒരു നുള്ള ജാതിക്ക പൊടി ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് ആർത്തവ വേദനയും അതുപോലെ വീക്കവും കുറയ്ക്കാൻ സഹായിക്കും
Discussion about this post