ആലപ്പുഴ:മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി.ആലപ്പുഴ ,പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന ചടങ്ങിലാണ് സംഭവം.പിണറായി വിജയൻ സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂകി വിളി ഉയര്‍ന്നത്.
ഇയാളെ പിടിച്ചുമാറ്റാൻ മന്ത്രി നിര്‍ദ്ദേശിച്ചതോടെ പോലീസുകാര്‍ ഇയാളോട് സദസിന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ കൂകി വിളിച്ചയാൾ തയ്യാറായില്ല. ഇതിനിടയിൽ സംഘാടകരിൽ ഒരാൾ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്ത് പരിപാടി നടന്ന ഹാളിന് പുറത്തേക്ക് മാറ്റി. സംഭവം അത്രയും നോക്കി നിന്ന സദസിനോട് ഇവിടെ ശ്രദ്ധിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ പ്രസംഗം തുടലുകയായിരുന്നു.
Discussion about this post