റിയാദ് : സൗദി അറേബ്യയിൽ അടിയന്തിര കേസുകളിൽ രോഗികൾക്ക് ആവശ്യമായ ചികിത്സകൾ നൽകാൻ ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവലിന് കാത്തുനിൽക്കേണ്ടതില്ലെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് . 500 റിയാലിൽ കുറവ് വരുന്ന ചികിത്സ ചിലവുകൾക്ക് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് അപ്രൂവൽ വാങ്ങണമെന്ന് നിർബന്ധമില്ലെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് പറഞ്ഞു.
കൂടാതെ ആദ്യ തവണ ഡോക്ടർ പരിശോധിച്ച് 14 ദിവസത്തിനുള്ളിൽ സൗജന്യമായി വീണ്ടും ഡോക്ടറെ കാണാൻ ഇൻഷുറൻസ് ഗുണഭോക്തക്കൾക്ക് അവകാശമുണ്ടെന്നും കൗൺസിൽ ഓഫ് ഹെൽത്ത് അറിയിച്ചു.
ആരോഗ്യ ഇൻഷുറൻസ്പാലന നിരക്ക് 90 ശതമാനമായി ഉയർത്തിയിട്ടുണ്ട്. സൗദിയിൽ 12.09 ദശലക്ഷം പേർക്കാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇക്കൂട്ടത്തിൽ 41. 1 ലക്ഷം പേർ സ്വദേശികളും 79. 7 ലക്ഷം പേർ വിദേശികളുമാണെന്നും കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് പറഞ്ഞു.
Discussion about this post