മോസ്കോ: സമാധാനപരിപാലനത്തിനായി വീണ്ടും ശബ്ദം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ റഷ്യൻ സന്ദർശനത്തിനിടെ ആണ് അദ്ദേഹം ഇന്ത്യ യുദ്ധത്തിന് എതിരാണെന്ന നിലപാട് ആവർത്തിച്ചത്. യുക്രെയ്നിലെ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയും പുടിനും യുക്രൈൻ വിഷയത്തിൽ തുറന്ന ചര്‍ച്ച നടത്തി.
റഷ്യയും യുക്രൈനും തമ്മിലെ തര്‍ക്കത്തിന് ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധക്കളത്തിൽ ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല.തൻറെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രെയ്ൻ വിഷയത്തിൽ തുറന്ന ചര്‍ച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടുവെന്നും മോദി കൂട്ടിച്ചേർത്തു.
യുദ്ധക്കളത്തിൽ പരിഹാരങ്ങൾ കണ്ടെത്താനാവില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സമാധാനത്തിന് സംഭാഷണം വളരെ പ്രധാനമാണ്. ഇന്ത്യ എപ്പോഴും സമാധാനമാണ് ആഗ്രഹിക്കുന്നത്. കാരണം യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ഞാൻ സമാധാനം പ്രതീക്ഷിക്കുന്നു. സമാധാനത്തിനായി സഹകരിക്കാൻ ഞാൻ തയ്യാറാണ്’ മോദി പറഞ്ഞു.
Discussion about this post