തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകൾ ഇല്ലാതെയെന്ന് സിബിഐ. ചാരക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. സിഐ ആയിരുന്ന എസ് വിജയനാണ് കേസ് കെട്ടിച്ചമച്ചത് എന്നും കുറ്റപത്രത്തിൽ പറയുന്നു. മുൻ എസ്പി എസ് വിജയൻ, മുൻ ഡജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ്‌ഐ കെകെ ജോഷ്വ, മുൻ ഐ ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നീ അഞ്ച് പ്രതികളാണ് ഗൂഢാലോചന കേസിൽ ഉള്ളത്.
ഐഎസ്ആർഒ ചാരക്കേസിലെ കുറ്റാരോപിതയായ മറിയം റഷീദയ്‌ക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതും തെളിവില്ലാതെയാണ്. ഇവരെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. അന്യായമായി തടങ്കലിൽ അടച്ചു. കുറ്റസമ്മതം പോലും നടത്താതെ ആയിരുന്നു പീഡനം. കേസിലെ രണ്ടാം പ്രതിയായ സിബി മാത്യൂസ് തെളിവുകൾ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കേസിൽ വ്യാജ രേഖകൾ ഉണ്ടാക്കിയത് സിഐ കെ.കെ ജോഷ്വ ആയിരുന്നു. ചാരവൃത്തി നടത്തിയതിന് യാതൊരു തെളിവും ഇല്ല. കുറ്റാരോപിതരുടെ വീടുകളിൽ നിന്നും യാതൊരു തെളിവും കണ്ടെടുക്കാൻ കഴിഞ്ഞില്ല. മുൻ ഐബി ഉദ്യോഗസ്ഥൻ നമ്പി നാരായണനെ കസ്റ്റഡിയിൽ എടുത്ത് പീഡിപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
Discussion about this post