കൊച്ചി:വിദ്യാർത്ഥിനികളുടെ ചിത്രം സോഷ്യൽമീഡിയയിൽ അശ്ലീല കണ്ടന്റുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയും, അശ്ലീല സൈറ്റുകളിൽ ഇടുകയും ചെയ്ത മുൻ എസ്എഫ്‌ഐ നേതാവിനെതിരെ പോക്‌സോ കേസ് കൂടി ചുമത്തി. ജാമ്യത്തിൽ വിട്ട എസ്.എഫ്.ഐ മുൻനേതാവ് രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയിലാണ് രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. രോഹിത്തിനെതിരെ കൂടുതൽ ഗൗരവസ്വഭാവമുള്ള വകുപ്പുകൾ ചുമത്തിയേക്കും.കാലടി വട്ടപ്പറമ്പ് മാടശ്ശേരി എസ്. രോഹിത്തി(25)നെതിരെ ഒമ്പത് പെൺകുട്ടികൾകൂടി പരാതിനൽകി.
രോഹിത്ത് നേരത്തെ പഠിച്ചിരുന്ന കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളിൽ മോശം കമന്റുകളോടെ പ്രചരിപ്പിച്ചിരുന്നത്. ഏകദേശം ഇരുപതോളം വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിച്ചിരുന്നു.എസ്.എഫ്.ഐ. പ്രവർത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നതായാണ് പറയുന്നത്. ഈസമയത്ത് പെൺകുട്ടികളുടെ ചിത്രങ്ങളും പകർത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കമന്റുകളോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു.
Discussion about this post