വ്യത്യസ്തമായ സംസ്കാരങ്ങൾ തമ്മിൽ ഇഴചേർന്നതാണ് നമ്മുടെ ലോകം. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുളള പല നിയമങ്ങളും സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ചില രാജ്യങ്ങൾ മുൻകാലങ്ങളിലെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വിചിത്രമായി തോന്നുന്ന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
തിരിഞ്ഞുനോക്കുമ്പോൾ, ഈ നിയമങ്ങൾ യുക്തിരഹിതമാണെന്ന് തോന്നാം. ഇന്ന് ഈ അസാധാരണ നിയമങ്ങളിൽ പലതും വളരെ അപൂർവമായി മാത്രമേ നടപ്പാക്കപ്പെടുന്നുള്ളൂവെങ്കിലും, അവ പുസ്തകങ്ങളിൽ അവശേഷിക്കുന്നു.
ഇത്തരത്തിൽ അമേരിക്കയിലെ ഒരു പ്രധാന കാർഷിക സംസ്ഥാനമായ കൻസാസിൽ ചെറി പഴം സംബന്ധിച്ച് ഒരു പ്രത്യേക നിയമമുണ്ട്. കേട്ടാൽ രസകരമെന്ന് തോന്നുന്ന നിയമം. ഇവിടെ ഐസ്ക്രീമിന് ഒപ്പം ചെറി പഴം ഉപയോഗിച്ചുള്ള ചെറി പൈ എന്ന വിഭവം വിളമ്പുന്നത് നിരോധിച്ചിരിക്കുന്നു.
ഈ നിയമം 1800-കളിൽ നടപ്പിലാക്കിയതാണ്. അക്കാലത്ത്, ഐസ്ക്രീമിനൊപ്പം ധാരാളം മധുരപലഹാരം കഴിക്കുന്നത് ധാർമ്മികമായി തെറ്റാണെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ഇന്നും ഈ നിയമം അത് പോലെ പിന്തുടരുന്നുവത്രേ. ഭംഗിക്ക് പോലും കൻസാസിൽ ചെറി പഴം വിളമ്പില്ലെന്ന് സാരം. എന്നാൽ പരിഷ്കരണവാദികൾ ഈ നിയമം സംസ്ഥാനത്തിന്റെ പലയിടത്ത് നിന്നും ലംഘിച്ചതായി അവകാശപ്പെടാറുണ്ട്.
Discussion about this post