കൊച്ചി നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടികൾ എടുത്ത് ഗതാഗത വകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളിൽ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്. ജനങ്ങൾ സഹകരിച്ചാൽ നിരത്തിൽ നല്ല മാറ്റം ഉറപ്പെന്നാണ് ഗതാഗതവകുപ്പിന്റെ പ്രതീക്ഷ.
ചെറിയ ക്രമീകരണങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഗതാഗത കുരുക്കഴിക്കാനുള്ള ചെറിയ പരീക്ഷണമാണ്. പാളിയാൽ തിരുത്തുമെന്നും അതിന്‍റെ പേരിൽ പഴിവേണ്ടെന്നും മന്ത്രിമാർ പറയുന്നു.
മെഡിക്കൽ കോളേജ്, സീ പോർട്ട് എയർ പോർട്ട് റോഡ് എല്ലാം വന്ന് ചേരുന്ന എച്ച് എം ടി ജംഗ്ഷൻ, ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളി ടോൾ, വൺ വേ എന്നിവിടങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇടത് വശം ക്ലിയറാക്കൽ, ലൈൻ ട്രാഫിക് എന്നിവ ഉറപ്പാക്കും. ഇനി പോലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തീരുമാനം അന്തിമമാക്കും.
Discussion about this post