ഹള്‍: പ്രപഞ്ചത്തിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയുള്ളത് എന്ന് കരുതുന്ന ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഇരുമ്പ് പോലും ഉരുക്കാന്‍ കഴിവുള്ളതും വിഷലിപ്തമായ അന്തരീക്ഷമാണ് ശുക്രനിലേത്. എന്നാൽ ഇത്രയും പ്രതികൂല അന്തരീക്ഷം നില നില്‍ക്കുന്ന ശുക്രനില്‍ രണ്ട് വാതകങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഇതോടെ, ശുക്രനില്‍ ജീവന്‍റെ സൂചനകള്‍ ഉണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഇവർ.
ശുക്രന്‍റെ അന്തരീക്ഷത്തിലെ മേഘങ്ങളില്‍ ഫോസ്‌ഫൈന്‍, അമോണിയ എന്നീ വാതകങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഫോസ്‌ഫൈന്‍ നേരത്തെ തന്നെ ശുക്രനില്‍ കണ്ടെത്തിയിട്ടുള്ളതാണ്. രണ്ട് ടീമുകളായുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ് ശുക്രനിലെ വാതക സാന്നിധ്യം കണ്ടെത്തിയത്.
ജൈവ പ്രവർത്തനങ്ങളും വ്യാവസായിക പ്രക്രിയകളും വഴിയാണ് ഭൂമിയിൽ പ്രാധാനമായും അമോണിയ ഉത്പാദിപ്പിക്കപ്പെടുന്നത്. അതിന് തന്നെ എന്തുകൊണ്ടാണ് ശുക്രനില്‍ അമോണിയയുടെ സാന്നിധ്യം ഉണ്ടായത് എന്ന അന്വേഷണത്തിലാണ് ശാസ്ത്രജ്ഞന്‍മാര്‍.
450 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുപിടിക്കുന്ന ശുക്രന് ഭൂമിയേക്കാള്‍ 90 മടങ്ങ് ഉപരിതല മര്‍ദ്ദമുണ്ട്. അതുകൊണ്ട് തന്നെ
ഉത്തരത്തിലേക്ക് എത്താന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഇപ്പോള്‍ കഴിഞ്ഞിട്ടില്ല. ഈ ബയോസിഗ്നേച്ചര്‍ വാതകങ്ങള്‍ ശുക്രനിലെ ജീവന്‍റെ തെളിവായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനുമാവില്ല എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. അതേസമയം, പ്രതലത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ ഭൂമിയിലേതിന് സമാനമായ സാഹചര്യങ്ങളാണ് ശുക്രനുള്ളത്.
Discussion about this post