ഇംഗ്ലണ്ട് ആരാധകരുടെ നീല നിറത്തിലുള്ള തൊപ്പികൾ ട്രാവിസ് ഹെഡിന് ഇഷ്ടപ്പെട്ടിരിക്കില്ല എന്നും അതുകൊണ്ടാണ് പെർത്തിൽ അവരുടെ ബൗളർമാർക്ക് നേരെ താരം അസാധാരണമായ ആക്രമണം അഴിച്ചുവിട്ടതെന്നും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര പറഞ്ഞു. എതിർ ടീമിൽ നീല നിറവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാണുമ്പോൾ അദ്ദേഹത്തിന്റെ രീതികളിൽ മാറ്റം വരുമെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
ഇന്ന് പെർത്തിൽ നടന്ന 2025-26 ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം ദിവസം അവസാനിച്ച മത്സരത്തിൽ, ഓസീസിന് കിട്ടിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്നപ്പോൾ സൂപ്പർ താരം ഹെഡ് 83 പന്തിൽ നിന്ന് 123 റൺസ് ട്രിക്കി ട്രാക്കിൽ എളുപ്പത്തിൽ ചെയ്‌സ് പൂർത്തിയാക്കി. ടി 20 മോഡിൽ കളിച്ച താരം ഇംഗ്ലീഷ് ബോളർമാരെ ശരിക്കും കാഴ്ചക്കാരാക്കുന്ന രീതിയിലാണ് കളിച്ചത്.
“ട്രാവിസ് ഹെഡ്, എത്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയുടെ തുടക്കത്തിൽ, ഇന്നിംഗ്സ് ഓപ്പണർ ആണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഓപ്പണർ ആവാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് ഓപ്പണർ ആവാൻ അവസരം ലഭിച്ചു, ഒരുപക്ഷേ ഇംഗ്ലണ്ടിന്റെ നീല തൊപ്പികൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലായിരിക്കാം. നീല നിറം കാണുമ്പോൾ, അദ്ദേഹം ഉണരും. അവൻ മികച്ച പ്രകടനം കാഴ്ചവച്ചു, സെഞ്ച്വറി നേടി, ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചു.”
ഇന്ത്യൻ ആരാധകർക്ക് ഹെഡിനെക്കുറിച്ച് അത്ര നല്ല ഓർമ്മകളൊന്നുമല്ല ഉള്ളത്. 2023-ൽ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ 163 റൺസ് നേടിയ താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 2023-ൽ നടന്ന ലോകകപ്പ് ഫൈനലിലും ഇന്ത്യക്കെതിരെ അദ്ദേഹം മികച്ച സെഞ്ച്വറി നേടി.













Discussion about this post