നമ്മുടെ ഭക്ഷണ ശീലത്തിൽ നിർണായക പ്രധാന്യമുള്ള ഭക്ഷ്യവസ്തുവാണ് മുട്ട. പ്രോട്ടീൻ ഉൾപ്പെടെ പോഷകങ്ങളുടെ കലവറയായ മുട്ട ദിവസേന കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആരോഗ്യത്തിലും ചുരിയിലും മുൻപനായിട്ടുള്ള മുട്ട പക്ഷെ കൈകാര്യം ചെയ്യുക അൽപ്പം പ്രയാസകരമാണ്. കാരണം ഒന്ന് തട്ടുകയോ മുട്ടുകയോ ചെയ്താൽ മുട്ട പൊട്ടും. മറ്റ് മുട്ടകളെ അപേക്ഷിച്ച് കോഴിമുട്ടയ്ക്ക് പൊട്ടിപ്പോകാനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണ്. നേർത്ത തോടാണ് ഇവയ്ക്കുള്ളത് എന്നതാണ് ഇതിന് കാരണം.
മുട്ട പുഴുങ്ങുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് പൊട്ടുക എന്നത്. ഇതേ തുടർന്ന് പലപ്പോഴും മുട്ട കറിയിൽ ഇടാതെ എടുത്തു കളയേണ്ട സാഹചര്യം ഉണ്ടാകുന്നു. മുട്ട പുഴുങ്ങാനിടുമ്പോൾ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മുട്ട പൊട്ടാതിരിക്കും.
വെള്ളത്തിൽ മുട്ടയിട്ട് ചൂടാക്കുന്നതിന് പകരം, ചൂടായ വെളളത്തിലേക്ക് മുട്ട പുഴുങ്ങാനായി ഇടുന്നത് ആകും ഉത്തമം. ഇങ്ങിനെ ചെയ്താൽ മുട്ടയുടെ തോട് പൊട്ടില്ലെന്ന് മാത്രമല്ല, പുഴുങ്ങിയ ശേഷം തോട് ഇളക്കിമാറ്റാനും എളുപ്പത്തിൽ സാധിക്കും. പുഴുങ്ങുമ്പോൾ അൽപ്പം കല്ലുപ്പ് ഇട്ട് നൽകുന്നതും മുട്ടകൾ വെള്ളത്തിൽ കിടന്ന് പൊട്ടാതിരിക്കാൻ സഹായിക്കും.
മുട്ട പുഴുങ്ങുമ്പോൾ ചെറ് തീയിൽ പാത്രം വയ്ക്കുക. ചൂടായ വെള്ളത്തിലേക്ക് മുട്ട കൈകൊണ്ട് നേരെ ഇടരുത്. ഇത് മുട്ട പൊട്ടിപ്പോകുന്നതിന് കാരണം ആകും. പകരം സ്പൂണോ മറ്റും ഉപയോഗിച്ച് പതുക്കെ പാത്രത്തിലേക്ക് ഇടാം. ഉപ്പിന് പകരം പുഴുങ്ങാൻ ഇടുമ്പോൾ മുട്ടയ്‌ക്കൊപ്പം അൽപ്പം വിനാഗിരി ചേർത്തും കൊടുക്കാം. അൽപ്പം എണ്ണയൊഴിക്കുന്നതും ഗുണം ചെയ്യും.
കുക്കറിലാണ് മുട്ട പുഴുങ്ങാൻ ഇടുമ്പോൾ ഒരു വിസിൽ അടിച്ച ഉടനെ തീ അണയ്ക്കാം. ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടനെ മുട്ട പുഴുങ്ങാൻ ഇടരുത്. തണുപ്പ് മാറിയ ശേഷം പുഴുങ്ങാനിടാം.
Discussion about this post