കൊച്ചി:പൊതുസമൂഹത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിൽ പെരുമാറുന്ന ട്രാൻസ്‌ജെൻഡേർസിനോട് യോജിക്കാൻ സാധിക്കില്ലെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വ്യക്തിയുമായ സീമ വിനീത്.തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.സാഹചര്യം കൊണ്ട് നടു തെരുവിൽ സെക്‌സ് വർക്ക് ചെയ്യേണ്ടി വരുന്നതിനോട് യോജിക്കാമെന്നും എന്നാൽ ഇത്തരത്തിൽ പൊതുസമൂഹത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിൽ പെരുമാറുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും സീമ പറയുന്നു.
സ്ത്രീയാണെന്ന ചിന്തയിൽ ജീവിക്കുന്ന തന്നെ പോലെയുള്ളവർക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സ്വന്തം ജെൻഡർ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുൻപ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു.മനസുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതൽ ഓർമ്മ വച്ച നാളുകൾ മുതൽ ഞാൻ സ്ത്രീയാണ് എന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണ്. അത് മാത്രമല്ല ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തിൽ ആണെങ്കിൽ, വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ. അത് മറ്റുള്ളവരിൽ മോശം ചിന്താഗതി സൃഷ്ടിക്കുകയല്ലേ. ഇതെല്ലാം കഴിയുമ്പോൾ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷം ആണത്രേ അറിഞ്ഞത്. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടി അരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്. അതിന് ഇത്ര കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ച് മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധകാര്യങ്ങളും ഇല്ലെന്ന് സീമ പറയുന്നു.
സമൂഹത്തിൽ തെറ്റിദ്ധാരണയും നാണക്കേടും ഉണ്ടാക്കുന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി എത്തുന്നവരോട് യാതൊരു തരത്തിലും യോജിക്കാനാകില്ലെന്നും സീമ വിനീത് കുറിച്ചു.സമൂഹമാദ്ധ്യമങ്ങളിൽ വന്നിരുന്നു ഒരു ഉളുപ്പും ഇല്ലാതെ തള്ളുന്ന കുറച്ചു ട്രാൻസ് മനുഷ്യർ ഉണ്ട്. അവർ സമൂഹത്തിന് വേണ്ടി എന്തോ മഹാകാര്യം ചെയ്ത പോലെയാണ്. തങ്ങൾ എന്തോ വലിയ സംഭവം എന്നുള്ള മട്ടിലാണ് പെരുമാറ്റം. അവരിൽ നിന്നും സമൂഹത്തിന് എന്തോ പഠിക്കാൻ ഉള്ളത് പോലെയാണ് സമൂഹമാദ്ധ്യമത്തിൽ വന്ന് തള്ളുന്നതെന്ന് സീമ പറയുന്നു.
Discussion about this post