തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണത്തിന് മൂന്ന് വർഷത്തിനിടെ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത്. 1.80 കോടി രൂപയാണ് ചെലവായ തുക. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്ക് 4.40 ലക്ഷവും ചെലവാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും വേണ്ടിവന്നു. 12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം മുടക്കി. ബാക്കിയുളള പണികളുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
Discussion about this post