വയനാട് : ദുരന്ത തീരമായി ചാലിയാർപ്പുഴ. ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിൽ നിന്നും ചാലിയാർപ്പുഴയിലൂടെ കിലോമീറ്ററോളം ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്. ഇതുവരെ പുഴയുടെ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയത് 19 ഓളം മൃതദേഹങ്ങളാണ്.
കണ്ടെത്തിയ മൃതദേഹങ്ങൾ പലതും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് . മൂന്ന് വയസ് തോന്നിക്കുന്ന പെൺകുട്ടിയുടേതുൾപ്പടെയുള്ള മൃതദേഹങ്ങളാണ് കിലോമീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്.
പോത്തുകൽ പഞ്ചായത്തിലാണ് മൃതദേഹങ്ങൾ അടിഞ്ഞത്. ഇരുട്ടുകുത്തി പോത്തുകല്ല് , പനങ്കയം ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്.
അതേസമയം മരണസംഖ്യ ഉയരുകയാണ്. മരണം 62 ആയി ഉയർന്നു. ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. മരിച്ച 24 പേരെ തിരിച്ചറിയുകയും ചെയ്തു.
Discussion about this post