വയനാട്: മുലപ്പാല് വേണമെന്ന ആവശ്യത്തെ തുടർന്ന് കൈക്കുഞ്ഞുങ്ങളുമായി വയനാട്ടിലേക്ക് ചുരം കയറിയ ഉപ്പുതുറ സ്വദേശി സജിനും കുടുംബവും അകപ്പെട്ടത് വലിയ ബുദ്ധിമുട്ടിൽ. പാൽ ആവശ്യപ്പെട്ട് വിളിച്ചവരെ തിരിച്ചു വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്നാണ് സിജിനും കുടുംബവും പറയുന്നത്. നിലവിൽ മേപ്പാടിയിൽ തങ്ങിയിട്ടുള്ള കുടുംബത്തെ പ്രതികൂല കാലാവസ്ഥയുൾപ്പെടെയാണ് ബുദ്ധിമുട്ടിലാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു മുലപ്പാല് നൽകാൻ തയ്യാറാണെന്ന സജിന്റെ ഭാര്യയുടെ വാട്‌സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹവും ഉണ്ടായി. വയനാട്ടിൽ നിന്നും നിരവധി കോളുകളാണ് സജിന് എത്തിയത്. ഇതോടെ സഹായിക്കാനായി കൈക്കുഞ്ഞുമായി ദമ്പതികൾ കഠിനമായ തണുപ്പിൽ അർദ്ധരാത്രി ചുരം കയറുകയായിരുന്നു.
മേപ്പാടിയിൽ എത്തിയ സഹായം ആവശ്യപ്പെട്ട നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചു. എന്നാൽ ആരും എടുത്തില്ല. ഇതേ തുടർന്ന് വയനാട്ടിലെ വിവിധ ക്യാമ്പുകളിൽ എത്തി. എന്നാൽ പരിക്കേറ്റ് അമ്മമാർ സുഖം പ്രാപിച്ചുവെന്നും കുഞ്ഞുങ്ങൾക്ക് മുലപ്പലാൽ നൽകിക്കോളാമെന്ന് അവർ അറിയിക്കുകയുമായിരുന്നു. നിലവിലെ സാഹചര്യത്തിൽ മുലപ്പാൽ സൂക്ഷിച്ച് വയ്ക്കുകയും പ്രാവർത്തികമാകില്ല. വിംസ് ആശുപത്രിയിൽ കഴിയുന്ന കുട്ടിയ്ക്ക് മുലപ്പാൽ വേണമെന്നാണ് അവസാനം ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടർന്ന് മേപ്പാടിയിൽ തന്നെ തുടരുകയാണ് കുടുംബം.
Discussion about this post